ഇറച്ചിക്കറി ഉണ്ടാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്. മീനും ഇറച്ചിയും തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്താല്‍ കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിർത്താം. മാംസം തയ്യാറാക്കുന്നതിന് മുന്‍പ് അരമണിക്കൂര്‍ നല്ല ചൂടുള്ള വെള്ളത്തിൽ ഇട്ടുവെക്കുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.
മീന്‍കറിയും ഇറച്ചിക്കറിയും തയ്യാറാക്കി തണുപ്പിച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ കൊഴുപ്പ് മുകളില്‍ കട്ടിയായി ഇരിക്കും. ഇതു സ്പൂണ്‍കൊണ്ട് നീക്കം ചെയ്യാം. കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയില്‍ പാകപ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണ്. ചിക്കന്‍ ഫ്രൈ ഇഷ്ടമുള്ളവര്‍ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രില്‍ ചെയ്ത് കഴിക്കുക.
ബീഫ് പാകം ചെയ്യുമ്പോള്‍ ഒരു കഷണം പപ്പായ കൂടി ഇട്ടാൽ ഇറച്ചിക്കറിക്കു നല്ല മാര്‍ദവം കിട്ടും. മീന്‍കറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേര്‍ത്താല്‍ ബിപി കുറയ്ക്കാം. മത്തി, കൊഴുചാള, അയില എന്നീ ചെറിയ മീനുകളിലെ ഒമേഗാ-3 ഫാറ്റീ ആസിഡുകള്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.
മണ്‍പാത്രത്തില്‍ മീന്‍കറി തയ്യാറാക്കിയാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും. രുചിയും കൂടും. മീന്‍കറിക്കു പുളി കിട്ടാൻ കുടമ്പുളിയോ ഇരുമ്പന്‍പുളിയോ ഉപയോഗിക്കുക. വാളന്‍പുളി കഴിവതും ഒഴിവാക്കുക. കുടമ്പുളിയാണു ചേര്‍ക്കുന്നതെങ്കില്‍ ദഹനം സുഗമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക