ശിരോചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ‘സ്കാല്‍പ് സോറിയാസിസ്’. ഈ രോഗത്തെ പലപ്പോഴും താരനാണെന്ന് തെറ്റിദ്ധരിക്കുകയും മുടിയില്‍ താരനുള്ള ചികിത്സ നടത്തുകയും ചെയ്യാറുണ്ട്. ശിരോചര്‍മ്മം വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു വരുന്നതാണ് താരൻ. ഇത് താല്ക്കാലികമാണ്. എന്നാല്‍ സോറിയാസിസ് ഒരു ദീര്‍ഘകാല രോഗമാണ്. ശിരോചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ് ഇതിന്റെ മുഖ്യലക്ഷണം.
ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം പേരെ സ്കാല്‍പ് സോറിയാസിസ് ബാധിക്കാറുണ്ടെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നു. പലപ്പോഴും മുപ്പതുകളിലും നാല്പതുകളിലുമുള്ളവരെയാണ് ഈ രോഗം ബാധിക്കാറുള്ളത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ഇത് വരാനുള്ള സാധ്യത ഇരട്ടിയാണ്.
തലയിലെ ചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ് ഇതിന്റെ മുഖ്യ ലക്ഷണം. ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ നിറം അനുസരിച്ച് ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, ഗ്രേയോ, വെള്ളയോ നിറത്തിലാകാം. താരന് പോലെയുളള പാളികള്‍, വരണ്ട ചര്‍മ്മം, ഇടയ്ക്കിടെയുള്ള രക്തസ്രാവം, താത്ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവയും സ്കാല്‍പ് സോറിയാസിസിന്റെ ലക്ഷണങ്ങളാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി വ്യക്തമാക്കുന്നു.
ആന്റി ഇന്‍ഫ്ലനേറ്ററി ഭക്ഷണങ്ങള്‍ സ്കാല്‍പ് സോറിയാസിസ് പരിമിതപ്പെടുത്താന്‍ സഹായിക്കും. ചീര പോലുള്ള ഇലക്കറികള്‍, ഒലീവ് ഓയില്‍, അയല, മത്തി പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മദ്യം, പാല് ഉത്പന്നങ്ങള്‍, മുട്ട, ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. കുരുമുളക്, ഉരളക്കിഴങ്ങ്, തക്കളി തുടങ്ങിയവ കഴിക്കുന്നത് സോറിയാസിസ് കൂടാൻ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക