പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ്. വിത്ത് നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്. ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം.
വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില് കൊള്ളാതെ സൂക്ഷിക്കണം. വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം.
ഇല ചുരുട്ടി പുഴു, കായീച്ച, തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ്, ഗോമൂത്രം കാന്താരി വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു ഇവയെ അകറ്റാം, ഗ്രോ ബാഗില്‍ ടെറസ്സില്‍ വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പടവലം. ജൂണ്‍ ജൂലായ് മാസങ്ങളോഴികെ കഠിനമായ മഴ ഇല്ലാത്ത ഏതു സമയത്തും പടവലം കൃഷി ഇറക്കാം
ചെടികള്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം നല്ലതാണ്. വെയില് നേരിട്ട് ഏല്‍ക്കാത്ത രീതിയില്‍ തണല്‍ നല്‍കണം. അടിവളമായി ചാരം, കടലപ്പിണ്ണാക്ക്, പഴകിയ കോഴിക്കാഷ്ഠം, എല്ലുപൊടി എന്നിവയില്‍ ഏതെങ്കിലും ചെറിയ അളവില്‍ മണ്ണുമായി ചേര്‍ക്കാം
വിത്ത് മുളച്ച് 20 ദിവസം കഴിഞ്ഞ് ആദ്യവളം ചേര്‍ക്കാം. എല്ലാ ആഴ്ചയിലും ഓരോ പിടി പച്ചച്ചാണകം ചേര്‍ക്കാം. പൂവിട്ട് കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചേര്‍ത്താല്‍ ധാരാളം കായ്കള്‍ ഉണ്ടാകും
പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ കീടശല്യം ഉണ്ടാകില്ല. 20 ഗ്രാം കായപ്പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് പൂക്കളും കായ്കളും കൊഴിഞ്ഞു പോകുന്നത് തടയാന്‍ സഹായിക്കുന്നു. പ്രധാന വള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ ചുവട്ടില്‍ പടര്‍ന്നിരിക്കുന്ന ചെറുവള്ളികള്‍ മുറിച്ച് മാറ്റിയാല്‍ ധാരാളം കായ്കള്‍ ഉണ്ടാകും. കീടശല്യം അകറ്റാന്‍ ഗോമൂത്രം, കാന്താരി-വെളുത്തുള്ളി മിശ്രിതം എന്നിവ സ്പ്രേ ചെയ്ത് കൊടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക