മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിനെ പോസ്റ്ററിൽ കാണാം.
പരമശിവന്റെ ആത്യന്തിക ഭക്തനായിത്തീർന്ന നിരീശ്വരവാദിയും നിർഭയനുമായ ഒരു യോദ്ധാവിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമിപ്പോൾ 600-ലധികം അന്താരാഷ്ട്ര ക്രൂ അംഗങ്ങളോടെ ന്യൂസിലാൻഡിൽ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുകയാണ്.
അർപ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു ‘കണ്ണപ്പ’ എന്ന് വിഷ്ണു മഞ്ചു പറയുന്നു. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിന്റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവൻ നൽകുമ്പോൾ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. മഹാശിവരാത്രി ദിനത്തിൽ ഫസ്റ്റ് ലുക്ക് പ്രദർശിപ്പിക്കാൻ സാധിച്ചത് ശിവന്റെ അനുഗ്രഹമായ് കരുതുന്നു, വിഷ്ണു മഞ്ചു പറഞ്ഞു.
ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ പ്രഖ്യാപിച്ച ‘കണ്ണപ്പ’യിൽ പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ കെച്ച ഖംഫക്ഡി, ഡാൻസ് മാസ്ട്രോ പ്രഭുദേവ എന്നിവരും ഉൾപ്പെടുന്നു. പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക