ഇന്ന് ലോക വനിതാ ദിനം. ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Accelerate Progress,’ എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയ എന്നത്.
1908 ൽ ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക. ശമ്പളത്തിൽ ന്യായമായ വർദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ൽ ന്യൂയോർക്കിലെ സ്ത്രീകൾ വനിതാ ദിനം ആചരിച്ചു.
1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്.
ലോകമെമ്പാടും പല തരത്തിലുള്ള പരിപാടികളും ആഘോഷങ്ങളുമാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ചൈന, റഷ്യ, ഉഗാണ്ട തുടങ്ങിയ ചില രാജ്യങ്ങൾ അന്താരാഷ്ട്ര വനിതാ ദിനം പൊതു അവധിയായി അംഗീകരിച്ചിട്ടുണ്ട്.
പതിവുപോലെ ഉൾ കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കാൻ വനിതകൾക്ക് കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക