ലോകത്തിലെ മികച്ച 38 കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി. ഫുഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്ഫോമായ ടെസ്റ്റ്അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിലാണ് ഫില്‍ട്ടര്‍ കോഫി മുൻനിരയിൽ ഇടം നേടിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്യൂബന്‍ എസ്പ്രസ്സോ കോഫിയാണ്.
ഫിൽട്ടർ മെഷീൻ ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിക്കുരു ഉപയോഗിച്ച് ഈ കോഫി വളരെ രുചിയോടെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പഞ്ചസാര കുറച്ചിട്ടാൽ പോലും ദക്ഷിണേന്ത്യൻ കോഫികളുടെ സ്വാദ് കുറഞ്ഞു പോവുകയില്ല എന്നതാണ് സത്യം. എക്സപ്രസൊ ഫെഡോ, ഫ്രെഡോ കാപ്പുച്ചിനോ എന്നീ ഗ്രീസിലെ കോഫികളാണ് മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.
ഫിൽട്ടർ മെഷീനില്‍ ചിക്കറി ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ് ഇന്ത്യന്‍ ‘ഫിൽട്ടർ കോഫി’. ഈ കോഫി സ്റ്റീൽ അല്ലെങ്കിൽ പിച്ചള കൊണ്ട് നിർമിച്ച ചെറിയ ഗ്ലാസ് പോലുള്ള ടംബ്ലറിൽ ‘ദബാര’ എന്ന ചെറിയ പാത്രം പോലുള്ള സോസറിനൊപ്പം നൽകുന്നു. കുടിക്കുന്നതിന് മുമ്പ്, കാപ്പി ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കുക, അങ്ങനെ അതില്‍ നുരയുണ്ടാകുന്നു.
പട്ടികയിൽ ഇടംപിടിച്ച 10 കാപ്പികള്‍
1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)
2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)
3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)
4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)
5. കപ്പുച്ചിനോ (ഇറ്റലി)
6. ടർക്കിഷ് കാപ്പി (തുർക്കിയെ)
7. റിസ്ട്രെറ്റോ (ഇറ്റലി)
8. ഫ്രാപ്പെ (ഗ്രീസ്)
9. ഐസ്കാഫി (ജർമ്മനി)
10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)
പ്രതികരിക്കാൻ ഇവിടെ എഴുതുക