പാൽ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നു. പാല് കുടിച്ച് ദിവസം തുടങ്ങുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ പാല് കുടിക്കുന്നത് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് അറിയാമോ.
ഇത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ചിലരിൽ ഗ്യാസ് പ്രശ്നം തുടങ്ങുകയും ചെയ്യും. രാവിലെ പാല് കുടിക്കുന്നതിന്റെ മറ്റ് ദോഷങ്ങളും ഏത് സമയത്താണ് കുടിക്കുന്നത് നല്ലത് എന്നതും നമുക്ക് അറിഞ്ഞിരിക്കാൻ.
ദഹനവ്യവസ്ഥയ്ക്ക് ഭാരമേറിയ വസ്തുക്കൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ല. എന്തെന്നാൽ അത് ദഹിപ്പിക്കാൻ എളുപ്പമല്ല. ഇതുമൂലം വയറുവേദന, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കൂടാതെ അസിഡിറ്റി, വയറുവേദന, ഛർദ്ദി, എന്നിവയും ഉണ്ടാകാം.
ആയുർവേദത്തിൽ പോലും രാവിലെ വെറുംവയറ്റിൽ പാൽ കുടിക്കാൻ നിര്‍ദേശിക്കുന്നില്ല. ആയുർവേദപ്രകാരം പാൽ കുടിക്കാൻ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. കാരണം പാൽ സാവധാനത്തിൽ ദഹിക്കുന്ന ഒന്നാണ് അതുകൊണ്ട് കൂടുതൽ നേരം വയർ നിറയുകയും ചെയ്യും. അതിരാവിലെ പാൽ കുടിക്കുന്നത് വയറിന് ഭാരം ഉണ്ടാക്കും. വൈകുന്നേരം പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യുകയും ഞരമ്പുകൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക