മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി തമിഴിൽ അഭിനയിക്കുന്നു. പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമ അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസാണ് സംവിധാനം ചെയ്യുന്നത്. ജി.വി.പ്രകാശ്, ശിവാനി രാജശേഖർ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗുസ്വാമിയും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതുവരെ പേര് നൽകാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്.
രൂപേഷ് ഷാജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ,വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസ് കീഴടക്കിയ വാർത്തകളോടൊപ്പം മറ്റൊരു കണക്ക് കൂടിയാണ് പുറത്തുവരുന്നത്.
ഗുണാ കേവിലേക്ക് നാല് ദിവസം കൊണ്ട് 23000 സന്ദർശകരാണ് എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സ്വാധീനമാണ് ജനങ്ങളുടെ ഈ ജനത്തിരക്കിന് കാരണം. തമിഴ്നാട് ടൂറിസത്തിന് പുത്തൻ ഉണർവ്വ് നൽകുന്ന കാഴ്ചയാണ് ഇതെന്ന് സംവിധായകൻ ചിദംബരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക