സ്ത്രീകളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. ചില ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് ചില സ്ത്രീകളിൽ മുഖത്ത് രോമവളർച്ച ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന രോമവളർച്ചയിൽ നിന്നും രക്ഷ നേടാൻ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന അരിപ്പൊടി കൊണ്ട് സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്കിൽ വിശ്വസിച്ചോളൂ.
അരിപ്പൊടി എങ്ങനെ രോമവളർച്ചയെ അകറ്റുന്നതിനായി ഉപയോഗിക്കാം എന്ന് നോക്കാം. ഭക്ഷ്യവസ്തുവായും ചർമ സംരക്ഷണത്തിനും ആദ്യകാലം മുതൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് അരിപ്പൊടി. രോമകൂപങ്ങളെ ദുർബലപ്പെടുത്തുന്നതിനും ഡെഡ് സെല്ലുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്ന നിരവധി ഗുണങ്ങൾ അരിപ്പൊടിയിൽ അടങ്ങിയിട്ടുണ്ട്.
മുഖത്ത് പുരട്ടുന്നതിനായി അല്പം അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തതിനുശേഷം അല്പം പാൽ ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റ് തയ്യാറാക്കി എടുക്കാം. ഇതിലേക്ക് അല്പം തേൻ ഒഴിച്ചുകൊടുത്തതിന് ശേഷം രോമവളർച്ച ഉള്ള ഭാഗത്ത് തേച്ചു കൊടുക്കാം. അല്പം സമയം ഇത് മസാജ് ചെയ്ത് കൊടുക്കണം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
അതുപോലെ തന്നെ രോമവളർച്ച ഒഴിവാക്കുന്നതിന് അരിപ്പൊടിയിൽ മഞ്ഞൾപൊടി മിക്സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. പാകത്തിന് അരിപ്പൊടി എടുത്തതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് മിക്സ് ചെയ്യണം. അല്പം റോസ് വാട്ടറോ വെള്ളമോ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കിയതിനു ശേഷം രോമവളർച്ച ഉള്ള ഇടത്ത് പുരട്ടി കൊടുക്കാം. 20 മിനിറ്റ് വരെ ഇത് ഉണങ്ങുന്നതിനായി വെയിറ്റ് ചെയ്യാം. മൃദുവായി സക്രബ്ബ് ചെയ്തതിനുശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാവുന്നതാണ്.
രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുത്ത ശേഷം ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള വേർതിരിച്ച് സോക്ക് ചെയ്തത് ചേർത്തു കൊടുക്കാം. കട്ടയില്ലാതെ പേസ്റ്റ് രൂപത്തിലാക്കിയതിനുശേഷം രോമവളർച്ച ഉള്ള സ്ഥലങ്ങളിൽ പുരട്ടിയെടുക്കാവുന്നതാണ്. 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിച്ചതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകി ഉണങ്ങാൻ അനുവദിക്കാം. കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്നതിനായി ഈ മാസ്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുന്നത് ശീലമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക