നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സമൂഹമാധ്യമങ്ങളിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മണിക്കുട്ടനെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യയിലെ മിന്നും താരമായി മാറാൻ താരത്തിന് സാധിച്ചു.
അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായ താരം നിരവധി ഉദ്ഘാടന വേദികളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ കരിയറും പ്രൊഫഷനും ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടു പോവുകയാണ് താരം.
വളരെ കുറഞ്ഞ സമയം കൊണ്ടാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുള്ളത്. ട്രഡീഷണൽ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ചേരുന്ന താരത്തിന്റെഫാഷൻ സെൻസിനും ആരാധകർ നിരവധിയാണ്. എന്നാൽ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രമോ ഉദ്ഘാടന വേദിയിലെ ചിത്രമോ ഒന്നുമല്ല ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
സ്കൂൾ പഠനകാലത്ത് തന്റെ അധ്യാപകർക്കും സഹപാഠികൾക്കും ഒപ്പം എടുത്ത ക്ലാസ് ഫോട്ടോ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. “എന്നും നിലനിൽക്കുന്ന നിമിഷങ്ങൾ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ നിന്നും കഴിയുമെങ്കിൽ തന്നെ കണ്ടെത്താനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കകം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക