ഹരിയാനയിൽ പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ എം എൽ എ സ്ഥാനം രാജിവച്ച് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പുതിയ എന്ത് ഉത്തരവാദിത്വം പാർട്ടി നൽകിയാലും താൻ അത് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടാണ് മനോഹർ ലാൽ ഖട്ടർ എം എൽ എ സ്ഥാനം രാജിവെച്ചത്.
ഹരിയാനയിലെ കർനാൽ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു മനോഹർ ലാൽ ഖട്ടർ. എം എൽ എ സ്ഥാനം രാജിവച്ച ഖട്ടർ ഇതേ സീറ്റിൽ ബി ജെ പിയുടെ ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരം. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് ആയാണ് എം എൽ എ സ്ഥാനം രാജിവെക്കുന്നത് ഖട്ടർ വൈകിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
കർണാലിൽ നിന്നും 2014 മുതൽ തുടർച്ചയായി എം എൽ എ ആയ വ്യക്തി കൂടിയാണ് മനോഹർ ലാൽ ഖട്ടർ. ബി ജെ പി- ജെ ജെ പി സഖ്യത്തിൽ വിള്ളൽ വീണതോടെ കഴിഞ്ഞ ദിവസമാണ് ഹരിയാനയുടെ മുഖ്യമന്ത്രിപദം മനോഹർ ലാൽ ഘട്ടർ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക