നിറയെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തമുണ്ട്. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍ ഇഞ്ചി ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ സന്ധിവാതം, സന്ധി വേദന എന്നിവയിൽ നിന്നും ആശ്വാസം നല്കാൻ സഹായിക്കും. രക്ത ചംക്രമണം വർധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും
ഡയറ്റില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്താം. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഉത്തമമാണ്. അത്തരത്തിലും ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് മൂലം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവയിൽ നിന്ന് മുക്തി ലഭിക്കാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഇഞ്ചി ചായ കുടിക്കാം. അതിനാല്‍ ഇഞ്ചി ചായ പതിവായി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമാണ്.
ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിച്ച് നിര്‍ത്തുന്നു. ഇഞ്ചി ചായ കുടിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്നും ആശ്വാസം പകരാനും സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഗുണം ചെയ്തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക