കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മാധ്യമ സമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് കോൺഗ്രസ് ചെറിയാൻ ഫിലിപ്പ് അധ്യക്ഷനായ മാധ്യമ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.
ചെറിയാൻ ഫിലിപ്പ് അധ്യക്ഷനായി മാധ്യമ സമിതിക്ക് കെ പി സി സി രൂപം നൽകിയതായി കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. മാധ്യമ സമിതിയുടെ കൺവീനറായി കെ പി സി സിയുടെ ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
മാധ്യമ സമിതിയിൽ അംഗങ്ങളായി ഡോ എം ആർ തമ്പാൻ, പിടി ചാക്കോ, ബി വി പവനൻ, സിജി കടക്കൽ, പിരപ്പൻകോട് സുഭാഷ്, ബി എസ് ഷിജു, നിസാർ മുഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായി മുൻ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ മാറേണ്ടി വന്ന മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരെ ഡിസിസി എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക