കണ്ണൂർ: വനിതകൾക്ക് നീന്തൽ പരിശീലനവുമായ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി പിണറായി സ്വിമ്മിങ്ങ് പൂൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ജല അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം സ്ത്രീകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായ് നീന്തൽ പരിശീലനം ആരംഭിച്ചത്. കുടുംബശ്രീയുടെ സഹകരണത്തോട നടത്തുന്ന പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം പിണറായി സ്വിമ്മിങ്ങ് പൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു.
നിരവധി വനിതകളാണ് പരിശീലനത്തിൽ ഉള്ളത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ എം സുർജിത്ത്, എൻ, അനിത,കെ ഹംസ , കെ ജയദേവൻ, എം പി ദിൽന, എം പ്രകാശൻതുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക