കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുകയാണോ? പല കാരണങ്ങൾ കൊണ്ട് കറുപ്പ് വരം. ക്ഷീണം, ഉറക്കമില്ലായ്മ, നിർജലീകരണം, അമിതമായ സ്ക്രീൻ ഉപയോഗം ഇവയെല്ലാം കണ്ണിന് അടിയിൽ കറുപ്പ് ഉണ്ടാക്കാം. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് വേഗമായി അകറ്റാം…
ഒന്ന്…
വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വെയ്ക്കണം. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കാം. 10 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയണം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.
രണ്ട്…
രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വെക്കണം. ഇനി ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ ഉള്ള കഫീനും ആന്റിഓക്സിഡന്റ്സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു.
മൂന്ന്…
ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെയ്ക്കണം. ഉരുളക്കിഴങ്ങിലുള്ള അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.
നാല്…
പതിവായി കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴ ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങൾ നീക്കംചെയ്യാൻ വളരെ ഉപകാരപ്രദമാണ് . കറ്റാർ വാഴയിലെ ആൻ്റിഓക്സിഡൻ്റുകളും പ്രോട്ടീനുകളും കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക