ശരീരത്തില്‍ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്റെ തോത് ശരീരത്തില്‍ കൂടുതലാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങളും വരുതിവെക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ അവസ്ഥ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഉണ്ടാകാം.
യൂറിക് ആസിഡ് അധികമാകുമ്പോൾ ശരീരം കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
കാലുകള്‍ക്ക് തീ പിടിച്ച പോലെ തോന്നുന്ന അവസ്ഥ, കാലുകളുടെ പത്തിക്ക് പുകച്ചിലും നീറ്റലും, കൈകാലുകള്‍ക്ക് വേദന, നീർക്കെട്ടും വിരൽ അനക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാം.
ഈ വേദന പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കുംവ്യാപിക്കാം. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഉണ്ടായേക്കാം. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങൾ വരും.
യൂറിക് ആസിഡിന്റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍…
ഒന്ന്…
മല്ലി വെള്ളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്…
രണ്ടാമതായി ഉലുവ വെള്ളം ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാന്‍ നല്ലതാണ്.
മൂന്ന്…
അടുത്തത് നെല്ലിക്കാ ജ്യൂസാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഉൾപ്പെടുന്ന നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്…
നാലാമതായി ചെറിയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ കൃത്യമായ ഇടവേളകളിലായി ദിവസവും മിതമായ അളവിൽ കഴിക്കാം. ജ്യൂസാക്കിയും ചെറി കുടിക്കാം.
അഞ്ച്…
ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക