ഇത്തിരിക്കുഞ്ഞൻമാരാണെങ്കിലും പൂക്കളുടെ വര്‍ണവൈവിധ്യങ്ങളിൽ വ്യത്യസ്തതയുള്ള ചെടിയാണ് പത്തുമണി. പോര്‍ട്ടുലാക്ക എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന പത്തുമണി ചെടി വളരെ വേഗത്തിൽ നട്ട് വളര്‍ത്താവുന്നതാണ്. ടേബിള്‍ റോസ്, മോസസ് റോസ് തുടങ്ങിയ പേരിലും ഇവ അറിയപ്പെടും. മതിയായ സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഉദ്യാന സസ്യമായ പത്തുമണിയിൽ വിവിധ വകഭേദങ്ങളുണ്ടെങ്കിലും പത്തുമണി ചെടിയുടെ നടീല്‍ രീതിയില്‍ വ്യത്യാസമൊന്നുമില്ല.
കല്ലുനീക്കിയ മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിങ് മിശ്രിതമായി എടുത്തുവേണം പത്തുമണികള്‍ നടേണ്ടത്. ഇതിനായി കരുത്തുള്ള തണ്ടുകള്‍ തെരഞ്ഞെടുക്കുക. ഒരാഴ്ചകൊണ്ടുതന്നെ ചെടി വേര് പിടിച്ച് വളര്‍ന്നുതുടങ്ങും.
നട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വന്ന് തുടങ്ങും. സൂര്യപ്രകാശം നാന്നായി ലഭിക്കുന്ന സ്ഥലത്ത് വേണം ചെടികള്‍ നടുവാന്‍. 20-25 ദിവസം ഇടവിട്ട് ചാണകപൊടിയും മണ്ണിരകമ്പോസ്റ്റും ചേര്‍ത്ത് കൊടുക്കു. പത്തുമണി ചെടികള്‍ക്ക് കൃത്യമായ ജലസേചനം വളരെ അത്യാവശ്യമാണ്. തണ്ടുകള്‍ ഉണങ്ങിയാല്‍ പിന്നീട് ചെടിയുടെ വളര്‍ച്ചയേയും പൂവിടലിനേയും ബാധിക്കും.
പ്രൂണിങ്ങാണ് അടുത്ത ഘട്ടമെന്നത് പറയുന്നത്. രണ്ടാഴ്ച വളര്‍ച്ചയെത്തിയ ചെടികളില്‍ പ്രൂണിങ് ചെയ്ത് തുടങ്ങാം. വളര്‍ന്നു വരുന്ന തണ്ടുകള്‍ പ്രൂണ്‍ (മുറിച്ചു വിടല്‍ ) ചെയ്താല്‍ കൂടുതല്‍ ശിഖരങ്ങള്‍ വന്ന് നിറയെ പൂക്കള്‍ ഉണ്ടാവും. പൂക്കള്‍ പൊഴിയുന്ന തണ്ടുകളും പകുതി കണ്ടു മുറിക്കുക. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ പൂവിടലും ശിഖരങ്ങള്‍ ഉണ്ടാവുന്നതും കുറയുന്നു. ഈ സമയം നോക്കി പുതിയ മണ്ണ് നിറച്ച് ആരോഗ്യമുള്ള തണ്ടുകള്‍ മുറിച്ച് നട്ട് പിടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക