സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ച് 20 ന് ആരംഭിക്കും. തമിഴ് നടൻ ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണ് ഒരുങ്ങുന്നത്. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുക എന്നായിരുന്നു നേരത്തെ ഉള്ള റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കിൽ ധനുഷ് നായകനാകണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചതായി യുവൻ ശങ്കർ രാജ പറഞ്ഞിരുന്നു.
ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ‘സാനി കായിദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കന്നഡ നടൻ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു . ധനുഷിന്റെ സഹോദരനായാണ് നടൻ ചിത്രത്തിൽ എത്തുന്നത്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ക്യാപ്റ്റൻ മില്ലറിൽ സുൻദീപ് കിഷൻ, നിവേദിത സതീഷ്, ജോൺ കോക്കൻ, ഡാനിയൽ ബാലാജി, വിനായകൻ എന്നിവർ ഉൾപ്പെടുന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക