പുതിയ ചിത്രമായ ഗോട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. താരത്തെ വരവേൽക്കാൻ വൻ ജനസാഗരമാണ് തടിച്ചുകൂടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ആരാധകരോട് ശാന്തരാകാനും സാമാധാനത്തിൽ യാത്ര ചെയ്യാനും പറയുന്ന താരത്തെയും വീഡിയോയിൽ കാണാം.
ആവേശം അതിരുകടന്നതോടെ വിജയ് വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് യാത്ര ചെയ്ത കാറും ആരാധകർ തകർത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഹോട്ടലിൽ എത്തിയതിന് ശേഷമുള്ള കാറിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിൽ കാറിന്റെ ചില്ലുകളും ഡോറുകളും തകർന്നിരിക്കുന്നതും കാണാം. വിജയ് സഞ്ചരിച്ച ടൊയോട്ട ഇന്നോവയാണ് ആവേശത്തിൽ ആരാധകർ തകർത്തത്.
Condition of the car used for Thalapathy's journey from the airport to the hotel..!!
The next few days will be a real headache for Trivandrum Police..!!
Craze 🥵🙏pic.twitter.com/30MXqNIT3j
— AB George (@AbGeorge_) March 18, 2024
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. സംവിധായകന് വെങ്കട് പ്രഭു രണ്ടാഴ്ച മുൻപേ തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ഗോട്ടിന്റെ ചിത്രീകരണം നടക്കുക.വിവിധ രാജ്യങ്ങളിലായാണ് ഗോട്ടിന്റെ ചിത്രീകരണം നടന്നത്. ഇതിന് മുൻപ് മോസ്കോയിൽ വെച്ചായിരുന്നു ചിത്രീകരണം നടന്നത്.
ഒരാഴ്ചക്കാലം ചിത്രീകരണമുണ്ടാകും. വിജയ്ക്കൊപ്പം പ്രമുഖ താരങ്ങളും തിരുവനന്തപുരത്തുണ്ട്. ചെന്നൈ, തായ്ലൻഡ് ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക