തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് നടപടി.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ
കൊല്ലം- കന്യാകുമാരി മെമു
നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ
കൊല്ലം – തിരുവനന്തപുരം സ്പെഷൽ
കൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ
അതേസമയം, ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45).
ജൂലൈ 15 മുതലുള്ള സമയക്രമം
തിരുവനന്തപുരം സെൻട്രൽ- 12:15 am
വർക്കല ശിവഗിരി- 12:54 am
കൊല്ലം – 13:17 pm
കായംകുളം-13:53 pm
മാവേലിക്കര – 14:04 pm
ചെങ്ങന്നൂർ – 14:16 pm
തിരുവല്ല – 14:27 pm
ചങ്ങനാശ്ശേരി- 14:37 pm
കോട്ടയം – 14:55 pm
വൈക്കം റോഡ്- 15:23 pm
എറണാകുളം ടൗൺ- 16:05 pm
ആലുവാ- 16:30 pm
തൃശൂർ – 17:27 pm
പ്രതികരിക്കാൻ ഇവിടെ എഴുതുക