ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒരു മരമാണ് അശോക ചെത്തി. ‘ശോക’മകറ്റുന്ന പൂവ് എന്ന പേരിലാണ് അശോകം അറിയപ്പെടുന്നത്. കാണാൻ തെറ്റിപൂവ് പോലെയുള്ള അശോകതെറ്റിയെ അശോക തെച്ചിയെന്നും അറിയപ്പെടുന്നു.
5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് അശോകത്തെറ്റി. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. ഇലകൾക്ക് 15 – 25 സെ. മീ. നീളമുണ്ടാകും. ചുമപ്പും മഞ്ഞയും നിറത്തിലുള്ളവയാണ് അശോകത്തെറ്റിയുടെ പൂക്കൾ.
പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിലായിരിക്കും. ശേഷം ഇവ കടും ചുവപ്പാകുന്നു. സാധാരണ തെറ്റിപ്പൂക്കളെ പോലെ മനോഹരമായ പുഷ്പങ്ങൾ കുലകളായി വളരുന്നു.
ചുവപ്പു നിറമാണ് ഇവയുടെ തളിരിലകൾക്ക്. തണലിൽ വളരുമെന്നുള്ളതിനാൽ വീട്ടുവളപ്പിൽ നടുവാനും അനുയോജ്യം. സ്ഥലപരിമിതിക്കനുസരിച്ച് അശോകത്തെറ്റിയുടെ മരം കോതി ഒതുക്കി വളർത്താനാകും. കൂടാതെ വർഷത്തിൽ ഒരു തവണയെങ്കിലും ചില്ലകൾ കോതി കൊടുക്കുന്നത് നന്നായി പുഷ്പിക്കാൻ സഹായിക്കും.
പവിത്രവൃക്ഷമായാണിതിനെ കണക്കാക്കുന്നത്. രാവണൻ തട്ടിക്കൊണ്ട് പോയ സീത അശോകവനത്തിലാണ് ലങ്കയിൽ താസിച്ചിരുന്നത് എന്ന് രാമായണത്തിൽ പരാമർശിക്കുന്നു.ശ്രീബുദ്ധൻ അശോകത്തിൻ കീഴിലാണ് ജനിച്ചതിനാൽ ബുദ്ധമതത്തിനും ഇത് പവിത്രമാണ്.
ഇതിന്റെ തൊലിക്കും പൂവിനും നിരവധി ഔഷധ ഗുണമുണ്ട്. ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട്.അശോകത്തിന്റെ തൊലി, പൂവ്, വിത്ത് എല്ലാം ഉണക്കിപ്പൊടിച്ച് നിത്യവും ചായയിലും മറ്റും ഇട്ടു കുടിക്കുക.പാലും വെള്ളവും ചേർത്ത് കഷായമായും കഴിക്കാം. ഗർഭാശയ ആർത്തവ തകരാറുകൾ,പ്രമേഹം, സന്ധിവേദന,പൊള്ളൽ, അലർജി,അർശസ്,വൃക്കയിലെ കല്ല് തുടങ്ങിയ പലരോഗങ്ങളും സുഖപ്പെടുത്തും.
ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. വയറു വേദന,അർശസ്സ്, വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് ഇത്.
അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും. ഇതിന്റെ തോലിന് ഗർഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട്. അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗർഭാശയ സംബന്ധമായ നിരവധി രോഗങ്ങൾക്കും അശോകത്തിൽ നിന്ന് നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു .
അശോകത്തെറ്റി പൂവ് ചതച്ച് വെള്ളയപ്പത്തിനുള്ള മാവിൽ ചേർത്തും നാട്ടിൻ പുറങ്ങളിൽ ഇതിന്റെ ഔഷധമൂല്യത്തെ പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ, ചൊറി, ചിരങ്ങ് തുടങ്ങിയ ത്വക്ക് രോഗങ്ങൾ ശമിക്കാൻ ഇത് സഹായിക്കും.
അശോകത്തിന്റെ വിത്തുകൾ മുളപ്പിച്ചെടുത്ത് തൈകൾ ഉണ്ടാക്കുന്നു. ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിലാണ് വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാർണകളിൽ പാകുക. തുടർന്ന് ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകളിൽ രണ്ട് മൂന്നില ആകുമ്പോൾ പോളിബാഗുകളിലേക്ക് മാറ്റി നടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക