ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. പത്ത് ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
- ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം വെയില് നേരിട്ടേല്‍ക്കാന്‍ ഇടവരുന്ന രീതിയിലുള്ള തുറന്ന വാഹനങ്ങളിലെ പ്രചാരണം, ബൈക്ക് റാലി, തുറന്ന മൈതാനങ്ങളിലും റോഡ് വശങ്ങളിലും സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ എന്നിവ ഒഴിവാക്കുക.
- അടച്ചിട്ട ഹാളുകളില്‍ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഫാനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യത്തിന് വായൂസഞ്ചാരം ഉണ്ടെന്നും ഉറപ്പുവരുത്തണം..
- നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം.. പകല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവര്‍ കുടിവെള്ളം കയ്യില്‍ കരുതുകയോ ഇല്ലെങ്കില്‍ നിശ്ചിത സമയം ഇടവിട്ട് ഉപ്പിട്ട നാരങ്ങാ വെള്ളം സംഭാരം, കരിക്കിന് വെള്ളം , ഒ ആര് എസ് എന്നിവ കുടിക്കേണ്ടതാണ്
- കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുള്ളതും, കൈകള്‍ പൂര്‍ണ്ണമായി മറയുന്നതരത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം..
- വെയിലത്തുകൂടി സഞ്ചരിക്കുന്നവര്‍ കഴുത്തിന് പിന്‍വശം ഷാളോ തുവാലയോ തോര്‍ത്തോ ഉപയോഗിക്കണം.
- സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കുടയോ തൊപ്പിയോ സണ്‍ ഗ്ലാസ് /കൂളിംഗ് ഗ്ലാസ് എന്നിവ ധരിക്കുക.
- പാദരക്ഷകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. ലെതര്‍ ഷൂ പോലെയുള്ളവ ഒഴിവാക്കണം.
- ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകള്‍, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. അതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കുക.
- 9. ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം
പ്രതികരിക്കാൻ ഇവിടെ എഴുതുക