ചെന്നൈ: സിനിമ പ്രേമികളുടെ പ്രിയ താരങ്ങളായ നടന് സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി വിവരം. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഇവരുടെ വിവാഹം നടന്നതായാണ് വിവരം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഇതുവരെ ഇവർ രണ്ടുപേരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രണ്ട് വര്‍ഷത്തോളമായി സിദ്ധാർഥും അദിതിയും പ്രണയത്തിലായിരുന്നു. ഒട്ടേറെ വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
എന്തുകൊണ്ടാണ് ജീവിതത്തിലെ പ്രണയം പരാജയപ്പെടുന്നതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് സിദ്ധാര്‍ഥ് പറഞ്ഞ മറുപടി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ കാര്യങ്ങൾ വ്യത്യസ്തമാണ്, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്ഥിട് മാധ്യമപ്രവര്ത്തകൻ ചോദിച്ചത്.
ഞാൻ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താൻ അക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളത് കാരണം അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല- സിദ്ധാര്‍ത്ഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക