പലപ്പോഴും ക്ഷീണമോ തളര്‍ച്ചയോ ഒക്കെ തോന്നുമ്പോൾ മിക്ക ആളുകളും ചായയിലോ കാപ്പിയിലോ ആണ് അഭയം തേടാറ്. എന്നാല്‍ ചായയോ കാപ്പിയോ താല്‍ക്കാലികമായി ഉന്മേഷം മാത്രമാണ് നൽകുക. ഇത് പിന്നീട് കൂടുതല്‍ തളര്‍ച്ചയിലേക്കും നിങ്ങളെ നയിക്കാം.
പതിവായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കില്‍ അതിന്റെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് ഭക്ഷണത്തിലെ തന്നെ പോരായ്കകള്‍ മൂലമാകാം. വേണ്ട പോഷകങ്ങള്‍ എത്തിതിരിക്കുന്നത് തന്നെ പ്രധാന കാരണം.
ചില പാനീയങ്ങള്‍ നിങ്ങളെ തളര്‍ച്ചയില്‍ നിന്നും ക്ഷീണത്തില്‍ നിന്നും രക്ഷപ്പെടാൻ നല്ലതാണ്. അത്തരത്തില്‍ പെട്ടെന്ന് തന്നെ ഊര്‍ജ്ജം പകരുന്ന ചില പാനീയങ്ങളെ കുറിച്ച് അറിയാം.
ഒന്ന്…
പഴവും പാലും ഒരുമിച്ച് മിക്സിയിലടിച്ച് സ്മൂത്തിയാക്കി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പഴം മധുരമില്ലാത്ത തൈരില്‍ അടിച്ച് ലസ്സിയാക്കി കുടിക്കുന്നതും ഉപകരിക്കും. ഇതിലേക്ക് അല്പം ബദാം, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേര്‍ക്കാം.
രണ്ട്…
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെര്‍ബല്‍ ചായകളും തളര്‍ച്ചയെ പരിഹരിക്കാൻ സഹായിക്കും. ഗ്രീൻ ടീ, ഏലയ്ക്കയിട്ട ഗ്രീൻ ടീ, തേൻ ചേര്‍ത്ത ഗ്രൻ ടീ, അതുപോലെ ചുക്ക് ചായ, പാലൊഴിക്കാത്ത ഇഞ്ചിച്ചായ എന്നിങ്ങനെ പല തരത്തില്‍ പോകുന്നു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെര്‍ബല്‍ ടീകളുടെ ലിസ്റ്റ്.
മൂന്ന്…
മാതളം ജ്യൂസ് കഴിക്കുന്നതും ഉന്മഷം വർധിക്കാൻ സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പഴം കൂടിയാണ് മാതളം. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, മാംഗനീസ്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെയൊക്കെ നല്ലൊരു സ്രോതസാണ് മാതളം.
നാല്…
തണ്ണിത്തൻ ജ്യൂസും ഇത്തരത്തില്‍ തന്നെ കുടിക്കാം. പ്രത്യേകിച്ച് വേനലില്‍. ഇതിനൊപ്പം ചിയ വിത്തുകൾ കൂടി ചേര്‍ക്കുന്നതും നല്ലതാണ്. വൈറ്റമിൻ-സി, അയേണ്‍ എന്നിവയാലെല്ലാം സമ്പന്നമായ തണ്ണിമത്തൻ ശരീരത്തിന് തണുപ്പേകുകയും ഉന്മേഷം വര്‍ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക