സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങിയത്. ഇ പോസ് മെഷീനിലെ സെർവറിൽ ഉണ്ടായ തകരാറാണ് റേഷൻ വിതരണത്തിൽ തടസ്സം നേരിടുന്നതിന് കാരണമാക്കിയത്.
മാർച്ച് മാസത്തെ റേഷൻ സംസ്ഥാനത്തെ റേഷൻ കടകളിൽ എത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഈ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പ്രതിസന്ധി നേരിട്ടത്. രാവിലെ 10 മണി മുതൽ റേഷൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. പൊതു അവധി ആയതിനാൽ കഴിഞ്ഞ രണ്ടു ദിവസവും റേഷൻ കടകൾക്ക് അവധിയായിരുന്നതിനാൽ ഇന്ന് റേഷൻ വാങ്ങുന്നതിനായി നിരവധി ആളുകളാണ് റേഷൻ കടകളിൽ രാവിലെ മുതൽ തന്നെ എത്തിയിരുന്നത്.
അതേ സമയം റേഷൻ കാർഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറു വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഈ പോസ്റ്റ് മെഷീനിൽ ഉണ്ടായ തകരാർ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക