മലപ്പുറം ജില്ലയിലെ കാളികാവിൽ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. പിതാവിന്റെ മർദ്ദനത്തിൽ കുട്ടിയുടെ തലയിലും മുഖത്തും പരിക്കേറ്റു. കുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ പിതാവ് ജുനൈദിനെതിരെ കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തലയിലും മുഖത്തും ഉള്ള പാടുകൾ കൂടാതെ കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും ഉണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജുനൈദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജുനൈദിന്റെ ജോലി സംബന്ധമായ കാര്യങ്ങൾ അടക്കം അന്വേഷിച്ചു വരികയാണെന്നും പശ്ചാത്തലമടക്കം സംശയം ഉണ്ടെന്നും പോലീസ് പറയുന്നു.
മർദ്ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. ഒരാഴ്ച മുമ്പാണ് കാളികാവിൽ മറ്റൊരു കുട്ടി പിതാവിന്റെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇപ്പോൾ അറസ്റ്റിലായ പ്രതി ജുനൈദിനും ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക