തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഒന്ന്…
പയര്‍ വര്‍ഗങ്ങളാണ് ഒന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ ധാരാളം ഉള്ള ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പെട്ടെന്ന് ശരീരഭാരം കൂടാതിരിക്കാനും ഇവ സഹായിക്കും.
രണ്ട്…
പഴങ്ങളും പച്ചക്കറികളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈപ്പോ തൈറോയിഡിസം തടയാന്‍ പഴങ്ങളും പച്ചക്കറികളും ഏറ്റവും നല്ലതാണ്. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അംശം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് മികച്ചതാണ്.
മൂന്ന്…
ഹോര്‍മോണിന്റെ ഉല്പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതുകൊണ്ട് ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
നാല്…
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും ഉപകാരപ്പെടും. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയഡിനും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്…
തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക