പോക്കോയുടെ ഏറ്റവും പുതിയ ഫോൺ ഇ61 (Poco C61) ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. അതാവശ്യം മികച്ച ഫീച്ചറുകളോടെയാണ് പോക്കോ സി61 എത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ ആണ് പോക്കോ സി61 ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ വേരിയന്റ് 6 GB റാം +128 GB ഇന്റേണല്‍ സ്റ്റോറേജ് ആണ് അവതരിപ്പിക്കുന്നത്.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പോക്കോ സി61 അടിസ്ഥാന വേരിയന്റിന് 7,499 രൂപയാണ് വില. 6GB+128GB വേരിയന്റിന് 8,499 രൂപ നല്‍കണം. എന്നാല്‍ തുടക്കത്തില്‍ ലോഞ്ച് ഓഫര്‍ ലഭ്യമാകുന്നതിനാല്‍ യഥാക്രമം 6,999 രൂപയ്ക്കും 7,999 രൂപ വിലകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തില്‍ 500 രൂപയുടെ കൂപ്പണാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് ഫോണിന്റെ രണ്ട് വേരിയന്റുകളുടെയും വില 6,999 രൂപയിലേക്കും 7,999 രൂപയിലേക്കും എത്തിക്കാം.
6.71 ഇഞ്ച് HD+ IPS LCD സ്ക്രീനാണ് ഇതിലുള്ളത്. ടിയര്‍ഡ്രോപ്പ് നോച്ചും 90Hz റിഫ്രഷ് റേറ്റും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ബജറ്റ് വിലയിലെത്തുന്ന പോക്കോ സി61 സ്മാര്‍ട്ട്ഫോണില്‍ നല്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക