ദിവസവും കുളിക്കുന്ന ശീലം ഉള്ളവരാണ് മിക്കവാറും എല്ലാവരും. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ രാവിലെയും വൈകീട്ടും രണ്ട് നേരം കുളിക്കുന്നവരാരിക്കും കൂടുതൽ. എന്നാൽ രാവിലെയാണോ വൈകീട്ടാണോ കുളിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണകരം? ചിലർ രാവിലെ കുളിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ വൈകീട്ട് കുളിക്കുന്നത് മനസിന് ഉണർവിനും നല്ല ഉറക്കത്തിനും സഹായിക്കുമെന്ന് പറയുന്നു.
എന്നാൽ, രാവിലെയാണോ രാത്രിയിലാണോ കുളിക്കേണ്ടതെന്ന് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. രാവിലെ കുളിക്കുന്നത് ദിവസം പുതുമയോടെ ആരംഭിക്കാൻ സഹായിക്കുമെങ്കിലും, വൈകുന്നേരത്തെ ശുദ്ധീകരണത്തിന് വിവിധ ഗുണങ്ങളുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടിയ അഴുക്കിനെ കഴുകിക്കളയാൻ മാത്രമല്ല, നല്ല ഉറക്കത്തിനും വൈകീട്ട് കുളിക്കുന്നക് വഴിയൊരുക്കും.
കുളിക്കുന്ന സമയത്തെക്കാൾ ഉപയോഗിക്കുന്ന വെള്ളത്തിനാണ് പ്രാധാന്യം. പ്രതിരോധശേഷിയും ഉന്മേഷവും വർധിപ്പിക്കുന്നതിന് തണുത്ത വെള്ളം സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ വൈകുന്നേരം കുളിക്കുന്നത് വിശ്രമിക്കാൻ സഹായിക്കുകയും പെട്ടെന്ന് ഉറങ്ങാനും സഹായിക്കും.
രാവിലെയായാലും വൈകീട്ടായാലും ശരീരം വൃത്തിയാക്കുകയാണ് വേണ്ടത്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിയർപ്പും അഴുക്കും കഴുകിക്കളയാൻ കുളിക്കുന്നത് സഹായിക്കുന്നു, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. അതിനാൽതന്നെ ദൈനംദിന ജീവിതത്തിൽ ശുചീകരണത്തിനും സ്വയം പരിചരണത്തിനും മുൻഗണന നൽകുക.
അതേസമയം, തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കൊളാജന്റെ അളവ് വർധിപ്പിക്കും.ഇതിന് പല വിധ ഗുണങ്ങൾ ഉണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുകയും, ശരീരത്തിലെ തൊലിയുടെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കുകയും ശരീരത്തിന്റെ സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക