തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽ അകപ്പെട്ട വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
പുലർച്ചെ വേറൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടിരുന്നു. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.
അതേസമയം, സംസ്ഥാനത്ത് വ്യാപകമായി കടൽക്ഷോഭം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വേലിയേറ്റത്തെ തുടർന്ന് തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം നിലവിൽ കുറഞ്ഞു വരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. നാളെ നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തീയതി നാല് ജില്ലകളിലുമാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക