നാരങ്ങ രുചികരമാണെന്ന് മാത്രമല്ല അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗപ്രദവുമാണ്. നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇനി തോട് ദൂരേക്ക് എടുത്ത് കളയുന്നതിനു മുൻപ് ഒരുവട്ടം കൂടി ആലോചിക്കുക.
നാരങ്ങ തൊലികളിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തസമ്മർദ്ദവും കൊളസ്ട്രോളും ഒപ്റ്റിമൽ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കും. അതിനാൽ, പ്രമേഹം, വിവിധ ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം എന്നിവ തടയാൻ നാരങ്ങ തൊലി ഫലപ്രദമാണ്
നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റമിനുകളെക്കാൾ 5 മുതൽ10 മടങ്ങ് വിറ്റമിനുകൾ നാരങ്ങാത്തോടിൽ അടങ്ങിയിട്ടുണ്ടത്രേ.ചെറുനാരങ്ങയുടെ തൊലി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു നോക്കാം.
ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട് ചെറുനാരങ്ങയുടെ തൊലിക്ക്. പ്രധാനമായും ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. മാനസികസമ്മര്‍ദം അകറ്റുന്നതിനും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും സഹായകരമാണ്. ദഹനം എളുപ്പമാക്കുന്നതിനും വായയുടെ ആരോഗ്യം സംരക്ഷിക്കാനും ഷുഗര്‍നില നിയന്ത്രിക്കാനും ഇവ ഫലപ്രദമാണ്.
ചെറുനാരങ്ങാത്തൊലി ഉണക്കി പൊടിച്ചും സൂക്ഷിച്ചുവെക്കാം. ഇത് ഇറച്ചി വിഭവങ്ങളിലോ ഡിസേര്ട്ടുകളിലോ കോക്ക്ടെയിലുകളിലോ ചേർത്താൽ രുചിയെ സ്വാധീനിക്കും. സലാഡുകളിലും സൂപ്പുകളിലും ഡിസേര്ട്ടുകളിലുമെല്ലാം ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് ചേർക്കാം.
അച്ചാര്‍, സോസുകള്‍, ഡിപ്പുകള്‍ എന്നിവയിൽ ചെറുനാരങ്ങാത്തൊലി അരച്ച് ചേർക്കാം. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറുനാരങ്ങാ തൊലി- റോസ് മേരി പോലുള്ള ഹെര്‍ബുകള്‍ കൂടി ചേര്‍ത്ത് അരച്ചുവച്ച് എടുത്തുവയ്ക്കുകയാണെങ്കില്‍ ഇത് സ്പ്രെഡുകള്ക്കൊപ്പം (ബട്ടര്‍ പോലുള്ള) അല്പം തേച്ച് കഴിക്കാം.
കാൻസറിനെ ചെറുക്കാൻ നാരങ്ങാത്തോടിനു കഴുയുമെന്നാണ് വിദഗ്ധ വാദം. ഇതിലടങ്ങിയിരിക്കുന്ന സാൽവസ്ട്രോൾ, ലിമോനിൻ എന്നിവയാണ് കാൻസറിനെ പ്രതിരോധിക്കുന്നത്. ചായയിൽ നാരങ്ങാത്തോട് ഇട്ട് ഉപയോഗിക്കുന്നത് അർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.
നാരങ്ങാത്തോടിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ P ആന്തരിക സ്രാവം തടയാൻ ഉപയോഗിക്കുന്നു. കൂടാതെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ഇത് സഹായകമാകുന്നു.
തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ഇതില്‍ പാനീയങ്ങള്‍ പ്രധാനമാണ്. ഇത്തരത്തിൽ ഒരു പാനീയമാണ് ലെമണ്‍ പീല്‍, ഇഞ്ചി എന്നിവ ചേര്‍ത്തുള്ളത്. തടി കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ മോണിങ് ഡ്രിങ്കാണിത്.
ചെറുനാരങ്ങാത്തൊലിയിൽ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫ്ളേവനോയ്ഡുകളും ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും കൊഴുപ്പ് കത്തിച്ചുകളയാനും സഹായിക്കുന്നു. വൈറ്റമിന്‍ സി അടക്കം പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റമിൻ സി യുടെ കുറവ് പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ സ്കർവി, മോണയിൽ നിന്ന് രക്തം വരിക, മോണ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. സിട്രിക് ആസിഡ് നാരങ്ങാത്തോടിൽ ധാരാളമുള്ളതിനാൽ അത് വിറ്റമിൻ സി യുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നു.
മുഖക്കുരു, മുഖത്തെ ചുളിവ്, കറുത്ത പാട്, കാര എന്നിവയ്ക്ക് പ്രതിവിധിയായി നാരങ്ങാത്തോട് ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു.
ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നത് നാരങ്ങാത്തോടിലെ പോളിഫിനോൾ ഫ്ലാവനോയ്ഡ്സ് ആണ്. നാരങ്ങാത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായകരമാണ്. ഇതിനെല്ലാമുപരി ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നത് വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക