12 കോടി രൂപ മുടക്കിൽ ഒരുക്കിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ അൻപതാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്പതിനു കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അൻപതാം ദിവസം പിന്നിടുകയാണ്. കേരളത്തില്‍ സിനിമ റിലീസ് ചെയിത 140 സെന്ററുകളില്‍ നിന്ന് അൻപതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കയാണ് ‘പ്രേമലു’.
മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. തിയേറ്ററുകളിൽ പ്രദർശനം നേടുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രേമലു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരിക്കും ചിത്രം ഒടിടിയിൽ എത്തുന്നത്. വിഷുവിന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഫെബ്രുവരി ആദ്യവാരമാണ് പ്രേമലു റിലീസ് ചെയ്തത്.
നസ്ലിന്, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക