ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അപകടമാണ്. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് ഉയർന്ന കൊളസ്ട്രോള്‍ നിങ്ങളെ കൊണ്ടെത്തിക്കും. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും.
ഇതിനായി റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പും പഞ്ചസാരയും അധികമുള്ള ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിവയ പരമാവധി ഒഴിവാക്കുക. പകരം പച്ചക്കറികളും പഴങ്ങളും ഫൈബറുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾക്കൊള്ളിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പര്‍പ്പിള്‍ നിറത്തിലുള്ള പഴങ്ങളെ പരിചയപ്പെടാം…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫ്രൂട്ടാണ് ബ്ലൂബെറി. ഫൈബറും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറി ദിവസവും കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലാക്ക്ബെറിയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതാണ്. പൊട്ടാസ്യം അടങ്ങിയിള്ള ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
മുന്തിരി ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഫലമാണ് പ്ലം. കൂടാതെ ഇവയില്‍ ഫൈബറിന്റെ അംശവും കൂടുതലാണ്. അതിനാല്‍ പ്ലം കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക