ഏറെ ആരാധകരുള്ള താരമാണ് റിമ കല്ലിങ്കൽ. ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം വളരെ പെട്ടെന്ന് ആണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ ജനുവരിയിൽ നാല്പതാം പിറന്നാൾ ആഘോഷിച്ച താരം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം തന്നെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്കായി പങ്കുവെച്ചത്. സുഹൃത്ത് ദിയ ജോൺ ഡിസൈൻ ചെയ്ത സ്വർണനിറമുള്ള വസ്ത്രമാണ് പിറന്നാൾ പാർട്ടിക്ക് റിമ ധരിച്ചിരിക്കുന്നത്. പിറന്നാൾ ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കൂട്ടുകാർ റിമക്കായി ഒരുക്കിയ കേക്ക് ആണ്.
ഹോട്ട് ലുക്കിലുള്ള സിം സ്യുട്ടിലുള്ള റിമയുടെ ചിത്രത്തിന് സമാനമായ കേക്കാണ് കൂട്ടുകാർ റിമക്കായി ഒരുക്കിയിരുന്നത്. റിമ പങ്കുവെച്ച ചിത്രങ്ങളിൽ അന്ന ബെൻ അടക്കമുള്ള താരങ്ങളെയും കാണാൻ സാധിക്കും. റിമയുടെ ഭർത്താവും സംവിധായകനുമായ ആഷിക് അബു സംവിധാനം ചെയ്ത ‘നീല വെളിച്ചം’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ റിമ അഭിനയിച്ചത്.
പ്രിയ കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ 1964 ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമായിരുന്നു ‘നീല വെളിച്ചം’ എന്ന ചിത്രം. അന്നത്തെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ഭാർഗവീനിലയത്തിൽ മധു, പ്രേം നസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് വേഷമിട്ടത്.
‘തീയറ്റർ’ എന്ന ചിത്രമാണ് റിമയുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ബിരിയാണി’ എന്ന ദേശീയ പുരസ്കാരം നേടിയ ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു ആണ് ‘തിയേറ്റർ’ എന്ന ചിത്രം ഒരുക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക