വീട്ടിലെ കുട്ടികളെപ്പോലെയും കൂടപ്പിറപ്പുകളെപ്പോലെയും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരാണ് ഏറെയും. എന്നാൽ ചില വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞു കൂടുന്നതിന് സഹായിക്കും എന്നാണ് വിശ്വാസം. ചില വളർത്തുമൃഗങ്ങളെ വീട്ടിൽ പരിപാലിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുമുണ്ട്.
വ്യത്യസ്ത വാസ്തുഫലങ്ങളാണ് വ്യത്യസ്ത പക്ഷി മൃഗാദികൾക്ക് ഉള്ളത്. വീടുകളിൽ പോസിറ്റീവ് എനർജി നിലനിർത്തുന്നതിന് പ്രവേശന കവാടത്തിൽ തന്നെ നായക്കൂട് സ്ഥാപിക്കുന്നത് നല്ലതാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമായി കാണുന്ന പൂച്ചകളെ വീട്ടിൽ പരിപാലിക്കുന്നതിലൂടെ വീട്ടിലേക്ക് സമ്പത്ത് വന്നു ചേരുമെന്നാണ് വിശ്വാസം.
അതേസമയം വീട്ടിൽ പ്രാവുകളെ വളർത്തുന്നത് സമ്പത്ത് നശിപ്പിക്കും എന്നതിനാൽ ഇത് നല്ലതല്ല എന്നാണ് ചിലരുടെ അഭിപ്രായം. ആരോഗ്യപരമായി ഉന്നമനത്തിനും പോസിറ്റിവിറ്റി വർധിപ്പിക്കുന്നതിനും വടക്കു കിഴക്കൻ ദിശയിൽ വീടുകളിൽ അക്വേറിയം സ്ഥാപിക്കുന്നത് നല്ലതാണ്. ദമ്പതികൾ തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ അകറ്റുന്നതിനും കുട്ടികളുടെ കരിയറിലെ പ്രതിസന്ധികൾ മാറുന്നതിനും ആട്, ആമ തുടങ്ങിയവയെ വീട്ടിൽ വളർത്തുന്നത് നല്ലതാണ്.
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരും തൊഴിലിടങ്ങളിൽ ഉന്നത സ്ഥാനം കൈവരിക്കാൻ ആഗ്രഹിക്കുന്നവരും വീട്ടിൽ എരുമയെ വളർത്തുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. തെക്ക് അഭിമുഖമായി വരുന്ന ചുവരിൽ വടക്കു ദിശകളിലേക്ക് ഓടുന്ന കുതിരയുടെ ഫോട്ടോ വയ്ക്കുന്നത് ഗുണകരമാണ്. വീടുകളിൽ ആനകളെ വളർത്തുന്നത് വളരെയധികം പ്രയാസകരമായ ഒന്നായതിനാൽ വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആനയുടെ ഒരു പ്രതിമ സ്ഥാപിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക