ആവശ്യം കഴിഞ്ഞ് വെറുതെ കളയുന്ന ഒന്നാണ് മുട്ടത്തോട്. വെറുതെ കളയുന്ന മുട്ടത്തോട് കൊണ്ട് ധാരാളം ഉപയോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്കിൽ വിശ്വസിച്ചോളൂ. മുട്ടത്തോടിന്റെ വിവിധ ഉപയോഗങ്ങൾ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.
ഉപയോഗ ശേഷം വെറുതെ വലിച്ചെറിയുന്ന മുട്ടത്തോട് ചെടികൾക്ക് വളരെ നല്ലൊരു വളമാണ്. നല്ലതു പോലെ ഉണക്കിയെടുത്ത മുട്ടത്തോട് ചെറിയ കഷണങ്ങളാക്കി പൊടിച്ചതിനു ശേഷം ചെടികളുടെ ചുവട്ടിൽ വളമായി പ്രയോഗിക്കാവുന്നതാണ്. സോപ്പു വെള്ളവും ബേക്കിംഗ് സോഡയും മിക്സ് ചെയ്തതിലേക്ക് മുട്ടത്തോട് പൊടിച്ചത് കൂടി ചേർത്ത് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുകയും ചെയ്യാം.
പാറി നടക്കുന്ന പക്ഷികൾക്ക് വേനൽക്കാലത്തും അല്ലാത്തപ്പോഴും വെള്ളം നൽകാനും മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. ആപ്പിൾ സിഡർ വിനാഗിരി സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ മുട്ടത്തോട് ഇടുന്നത് വളരെയധികം ഗുണകരമാണെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.
ചില നാടുകളിൽ സൂപ്പുകളിലും ജ്യൂസുകളിലും എല്ലാം കാൽസ്യം ലഭിക്കുന്നതിനായി മുട്ടത്തോട് പൊടിച്ചു ചേർക്കുന്നവരും ഉണ്ടത്രേ. വിത്തുകൾ മുളപ്പിക്കുന്നതിനായി കടലാസ് ബോക്സിൽ മുട്ടത്തോട് ഇട്ടതിനുശേഷം മണ്ണ് നിറച്ചും ഉപയോഗിക്കാവുന്നതാണ്. ചില നാടുകളിൽ മുട്ടത്തോട് പൊടിച്ചത് കോഫിയിൽ ചേർക്കുകയും ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക