ആർട്ടിഫിഷ്യൽ ഇന്റലിജന്റ് അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് . വാട്സ്ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനുളള തീരുമാനത്തിലാണ് വാട്സ്ആപ്പ് . വാട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വാട്സാപ്പിന്റെ എഐ ചാറ്റ്ബോട്ടിനു ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിനിയോടുമൊക്കെയാണ് വാട്സ്ആപ്പിന് മത്സരിക്കേണ്ടി വരിക. ഈ സേവനങ്ങൾ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.
വാട്സ്ആപ്പിൽ ഫീച്ചർ എങ്ങനെയാണ് കാണാൻ കഴിയുക എന്നത് വാബെറ്റ്ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐയാണ് ചാറ്റ്ബോട്ട്. കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേഷൻ അവതരിപ്പിച്ചിരുന്നു. ഒരു മിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനാകുന്നതായിരുന്നു അപ്ഡേഷൻ.
നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ വഴി പങ്കിടുന്ന ദൈർഘ്യമേറിയ വിഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക