തിയറ്ററുകിൽ എത്തിട്ട് ഒന്നര വർഷത്തിന് ശേഷം ഒടിടിയിൽ എത്തിയ ചിത്രമാണ് ഉടൽ. 2024ന്റെ തുടക്കത്തിൽ ഉടൽ സൈന പ്ലേ എന്ന പ്ലാറ്റ്ഫോമിലൂടെ ഒടിടി സംപ്രേഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈം വീഡിയിലും ലഭ്യമാകുകയാണ്.
ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ഉടലിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചില്ല. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ അണിയറ പ്രവത്തകർ പദ്ധതിയുള്ളതിനാലാണ് ഉടലിന്റെ ഒടിടി റിലീസ് വൈകുന്നതെന്ന് നേരത്തെ നടൻ ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞരിക്കുന്നത്. രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ.
കേരളത്തിലെ നാട്ടുംപുറങ്ങളിൽ സാധാരണയായി ഒരു വയസ്സായ കഥാപാത്രം താമസിക്കുമ്പോൾ അയാൾക്ക് കൂടിപ്പോയാൽ ഏത് അറ്റം വരെ പോകാൻ കഴിയും എന്നുള്ള ഒരു സാധാരണ ബോധത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ഉടൽ ഹൃദയങ്ങളിലേക്ക് കേറിയത്. ഒരുപാട് പോസിറ്റീവുകൾ നിറഞ്ഞ ചിത്രം അത്ര പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല.
വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയുന്നത് നിസ്സാര കാര്യമല്ല. പ്രേക്ഷകനെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. ബിജിഎമ്മും സൗണ്ട് എഫക്റ്സും തീയേറ്ററിൽ തന്ന അനുഭവം ഗംഭീരമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന നിശബ്ദത പോലും അത്രയും ആഴത്തിൽ പ്രേക്ഷകനെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർട്ട് ഡയറക്ടർക്കും മേക്കപ്പ് ഡിപാർട്മെന്റിനും കൊടുക്കാം ഒരു വലിയ കയ്യടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക