നിരവധി ആരോഗ്യ സവിശേഷതകളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വിറ്റാമിൻ സി, ഇ, എ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും നല്ലതാണ്. അതുപോലെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ മാറ്റാനും ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവയെ അകറ്റാനും പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
രണ്ട്…
വായ്നാറ്റത്തെ അകറ്റാന്‍ കെൽപ്പുള്ള ഒന്നാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് വായിലെ ദുര്‍ഗന്ധത്തെ അകറ്റാനും നല്ലതാണ്.
മൂന്ന്…
വേനല്‍ക്കാലത്ത് ഉണ്ടാകുന്ന നിര്‍ജ്ജലീകരണത്തെ തടയാനും പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
നാല്…
പൊട്ടാസ്യത്തിന്റെ ഉറവിടമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരക വെള്ളം പതിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്…
പെരുംജീരകത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കുന്നു.
ആറ്…
നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് തോന്നുന്നത് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഉപകാരപ്പെടും. ഇവയുടെ കലോറിയും കുറവാണ്.
ഏഴ്…
ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക