കൊടുംചൂടിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
വേനൽമഴ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് താപനില മുന്നറിയിപ്പും നിലവിലുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഏപ്രിൽ അഞ്ചു മുതൽ ഏപ്രിൽ 9 വരെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർദ്ധിക്കാൻ സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സാധാരണ താപനിലയിൽ നിന്നും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയും ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക