ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ മെട്രോ പൊളിറ്റൻ ഏരിയയിൽ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയോടെയാണ് ന്യൂയോർക്ക് സിറ്റി മെട്രോ പൊളിറ്റൻ ഏരിയയിൽ ഭൂചലനം അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.23ന് ഉണ്ടായ ഭൂചലനത്തിൽ 4.8 തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടായ പ്രകമ്പനം വടക്കു കിഴക്കൻ മേഖലയിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ന്യൂജേഴ്സിയിലെ വൈറ്റ് ഹൗസ് സ്റ്റേഷന് സമീപമുള്ള ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 45 മൈൽ പടിഞ്ഞാറും ഫിലാഡൽഫിയയിൽ നിന്ന് 50 മൈൽ വടക്കുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തിൽ നിരവധി നാശ നഷ്ടങ്ങളാണ് ന്യൂയോർക്ക് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ളത്.
ഏജൻസി പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഏകദേശം 42 ദശ ലക്ഷത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏറ്റവും ജനസാന്ദ്രതയേറിയ ന്യൂയോർക്ക് സിറ്റിയിലെ മെട്രോ പൊളിറ്റൻ ഏരിയയിൽ ആണ് വെള്ളിയാഴ്ച രാവിലെ ഭൂചലനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക