കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ‘പ്രേമലു’. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നെസ്ലിനും മമിത ബൈജുവും ആയിരുന്നു. ഇപ്പോഴും തീയറ്ററുകളിൽ വൻ പ്രേക്ഷക ശ്രദ്ധനേടി പ്രദർശനം തുടരുന്ന ചിത്രം വെറും മൂന്നു കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കി ഇരിക്കുന്നത്. 130 കോടിയിലധികം രൂപയാണ് ചിത്രം കളക്ഷനായി നേടിയത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തിയ മമിത ബൈജുവിനും നിരവധി ആരാധകരെയാണ് ചിത്രം സമ്മാനിച്ചത്. നേരത്തെ തന്നെ സഹതാരമായി ശ്രദ്ധ നേടിയ മമിതയ്ക്ക് പ്രേമലു കൂടി ഹിറ്റായതോടെ പ്രേക്ഷക പിന്തുണ ഇരട്ടിയായി വർദ്ധിച്ചു. ‘സർവ്വോപരി പാലാക്കാരൻ’ എന്ന 2017 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഉദയയാണ്.
ലോഷിനി രമേശ്,കീർത്തി വാസൻ എന്നിവരുടെ സ്റ്റൈലിംഗിൽ താരം കൂടുതൽ സുന്ദരിയായി. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വ്യത്യസ്തങ്ങളായ കമന്റുകളുമായി രംഗത്തുവരുന്നത്. മഞ്ജു വാര്യരുടെ മകളെ പോലെയുണ്ടല്ലോ എന്നാണ് ഒരു ആരാധകൻ മമിതയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക