തിരുവനന്തപുരം: വീണ്ടും റെക്കോർഡിട്ട് സ്വർണവില. 960 രൂപ കൂടി ഒരു പവന് സ്വർണത്തിന്റെ വില 52,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 6535 രൂപയായി. ഒമ്പത് ദിവസത്തിനിടെ 2,920 രൂപയാണ് കൂടിയത്.
ഏപ്രിൽ നാലിന് റെക്കോർഡ് വിലയിലെത്തിയിരുന്നു. പവന് 400 രൂപ കൂടി 51,680 രൂപയായിരുന്നു. ഇതിനെയും മറികടന്നിരിക്കുകയാണ് ഇന്നത്തെ വിലയ. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയാവുകയായിരുന്നു അന്ന്. ഏപ്രിൽ മൂന്നിന് പവന് 600 രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.
ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. നികുതികളും പണിക്കൂലിയും ചേരുമ്പോൾ ഇങ്ങനെയാവില്ല സ്വർണവില. മൊത്തത്തിൽ നൽകേണ്ട വിലയിലേക്കെത്തുമ്പോൾ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക