മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണമാണോ ദോഷമാണോ എന്നതിന് പരസ്പര വിരുദ്ധമായ തെളിവുകളുണ്ട്. 2018-ൽ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസേന മുട്ട കഴിക്കുന്നവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് തെളിഞ്ഞു.
‘മുട്ടയുടെ ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ പ്ലാസ്മ കൊളസ്ട്രോൾ മെറ്റബോളിസം വഹിക്കുന്ന പങ്കിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്…’- ബീജിങ്ങിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി ആന്റ് ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ലാംഗ് പാൻ വ്യക്തമാക്കി.
മിതമായ അളവിൽ മുട്ട കഴിക്കുന്ന വ്യക്തികളുടെ രക്തത്തിൽ ‘അപ്പോളിപോപ്രോട്ടീൻ എ’1 (apolipoprotein A1) എന്ന പ്രോട്ടീന്റെ അളവ് അധികമാണെന്ന് അവരുടെ വിശകലനങ്ങൾ കാണിച്ചു. ‘നല്ല ലിപ്പോപ്രോട്ടീൻ’ എന്നും അറിയപ്പെടുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) രക്തക്കുഴലുകളിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായകമാണെന്നും പഠനത്തിൽ കണ്ടെത്തി.
മുട്ട മിതമായ അളവിൽ കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാൻ സഹായിക്കും എന്നതിന് ഞങ്ങളുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടുന്നതായി ഗവേഷകർ പറയുന്നു. മുട്ട ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ ലിപിഡ് മെറ്റബോളിറ്റുകൾ (lipid metabolites) വഹിക്കുന്ന പങ്ക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക