ആരോഗ്യകരമായ ലൈംഗികജീവിതം ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ഗുണം ചെയ്യുന്ന ഘടകമാണ്. നേരെ മറിച്ച് ആരോഗ്യാവസ്ഥ ലൈംഗികജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. ജീവിതരീതി, പ്രധാനമായും ഡയറ്റ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
നമ്മുടെ പൊതുവായ ആരോഗ്യാവസ്ഥയെ നിര്‍ണയിക്കുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ലെന്ന് അറിയാമല്ലോ. ആരോഗ്യകരമായ ഡയറ്റ് ഹൃദയത്തിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്. ഹൃദയം നല്ല രീതിയില്‍ പ്രവര്ത്തിച്ചുപോകേണ്ടതും ലൈംഗികജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
കാരണം രക്തയോട്ടം സുഗമമായി നടക്കുമ്പോഴാണ് നമുക്ക് ഊര്‍ജ്ജം കിട്ടുക. ഇതിന് ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസമില്ലാതെ മികച്ച രീതിയല്‍ നടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിലും രക്തസമ്മര്ദ്ദമുള്ളവരിലുമെല്ലാം ലൈംഗിക അസംതൃപ്തി തോന്നാറുണ്ട്.
ഇത്തരം പ്രശ്നങ്ങളെയെല്ലാം ഒരു പരിധി വരെ പരിഹരിക്കുന്നതിന് ഭക്ഷണം ഉപകാരപ്പെടും. ലൈംഗിക ഉത്തേജനത്തിനും, ഉന്മേഷത്തിനുമെല്ലാം മികച്ച ഭക്ഷണം നിര്‍ബന്ധമാണ്. പുരുഷന്മാരില് ഏറ്റവുമധികം കാണപ്പെടുന്ന ലൈംഗികപ്രശ്നം ഉദ്ദാരണക്കുറവാണ്. ഇതും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരാറുണ്ട്.
ഉന്മേഷം കൂട്ടാൻ സഹായകമായ തരം ഭക്ഷണ-പാനീയങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം. അതുപോലെ കഫീന്‍, മദ്യം തുടങ്ങിയവയെല്ലാം പരമാവധി അകറ്റിനിര്‍ത്താം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക