കാൽപാദം മസ്സാജ് ചെയ്യുന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ഉത്തേജിപ്പിക്കാനും മനസ്സിന്റെയും ശരീരത്തിന്റെയും വിഷമതകൾ കുറയ്ക്കുന്നതിനും വളരെ ഗുണം ചെയ്യും.നമ്മളിൽ ഭൂരിഭാഗവും ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നത് കാരണം പാദങ്ങളിലെ പേശികൾക്ക് അപൂർവ്വമായി വ്യായാമം ലഭിക്കുന്നു.
ഇറുക്കമുള്ള ഷൂസ് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നു. മസാജ് ചെയ്യുന്നത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് 10-20 മിനിറ്റ് ദിവസവും കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം ഗണ്യമായി മെച്ചപ്പെടുത്തും. ഇത് പ്രത്യേകിച്ചും പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. പാദത്തിന്റെ അടിഭാഗത്ത് അക്യുപ്രഷർ പോയിന്റുകളിൽ സമ്മർദ്ദം ചെലുത്തുന്നത് ഉണ്ടാകുന്ന പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ നല്ലതാണ്.
ഉയർന്ന സമ്മർദമുള്ള ജോലി ചെയ്യുന്ന ആളുകൾക്ക് ഓരോ ആഴ്ചയും 10 മിനിറ്റ് കാൽ മസാജുകൾ പ്രയോജനപ്പെടുത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയുന്നതിനും ഉത്കണ്ഠ കുറയുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
മറ്റേതൊരു മസാജിനെയും പോലെ തന്നെ കിടക്കുന്നതിന് മുമ്പ് കുറച്ച് സമയം കാൽ മസാജ് ചെയ്യുന്നത് വിശ്രമിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. പതിവായി കാൽ മസാജ് ചെയ്യുന്നത് ഉത്കണ്ഠ പകുതി വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക