വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണി കൊന്ന പൂത്തു. കേരളത്തിൽ ഓണം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതാണ് വിഷു. പലയിടത്തും പല രീതിയിലാണ് ആഘോഷങ്ങൾ എങ്കിലും, കണി കാണൽ എല്ലായിടത്തും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒന്നാണ്.
സംക്രാന്തികളിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത് മേട മാസത്തിലെ സംക്രാന്തിക്കാണ്. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. ‘സംക്രാന്തി’ എന്നാല്‍ സമ്യക് ആയ ക്രാന്തി, അഥവാ സമ്പൂര്‍ണ്ണ വിപ്ലവം എന്നാണര്‍ത്ഥം. അതായത് ശരിയായ ദിശയില്‍ നടത്തപ്പെടുന്ന പരിവര്‍ത്തനം എന്ന് സാരം. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ ആണുള്ളത് . ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്റെ മാറ്റമാണ് മകരസംക്രമം.
ഇക്കുറി സൂര്യൻ ധനു രാശിയിൽ നിന്നും 2024 ജനുവരി 15 തിങ്കളാഴ്ച്ച ഉദയാൽപരം 0 നാഴിക 16 വിനാഴിക ചെല്ലുമ്പോൾ ( 6 . 51 AM ) മകരം രാശിയിലേക്ക് ചതയം നക്ഷത്രത്തിൽ സംക്രമിക്കുന്നു. സൂര്യൻ ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായണം ആരംഭിക്കുന്നത് ഈ ദിനത്തില്‍ ആണ്. ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും വൃശ്ചികം രാശിയിൽ ധനു രാശിയിൽ കുജനും ബുധനും മകരം രാശിയിൽ സൂര്യനും കുംഭം രാശിയിൽ ശനിയും മീനം രാശിയിൽ രാഹുവും സഞ്ചരിക്കുന്നു.
വിഷു ഒരു കാർഷിക ഉത്സവം കൂടിയാണ്. പുതുവർഷത്തിലെ സമ്പൽസമൃദ്ധിക്ക് വേണ്ടിയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. പുതിയ വർഷത്തിൽ ജീവിതത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് കണി കാണുമ്പോൾ ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നത്.
വീട്ടിലെ മുതിർന്ന സ്ത്രീകളാണ് കണി ഒരുക്കേണ്ടത്. ഉരുളിയിലാണ് കണിയുടെ പ്രധാനമായുള്ള വസ്തുക്കളും വെക്കുന്നത്. കണിക്കൊന്ന, വെള്ളരിക്ക,നെല്ല്, ഉണക്കലരി, വാൽക്കണ്ണാടി, വസ്ത്രം വെറ്റില അടയ്ക്ക, മാങ്ങ, നാളികേരം, അരി, നെല്ല്, ദീപം നവധാന്യം തുടങ്ങിയവയ്ക്കൊപ്പം കൃഷ്ണ വിഗ്രവും പൂമാല ചാർത്തി വെച്ച് സൂര്യോദയത്തിനു മുൻപ് കാണേണ്ടതാണ് കണി.
വീട്ടിലെ എല്ലാ അംഗങ്ങളും കണി കണ്ടു കഴിഞ്ഞതിനു ശേഷം അതെടുത്ത് പുറത്തുകൊണ്ടുപോയി വീട്ടിലെ നാൽക്കാലികളെയും കണി കാണിക്കുന്നു. പിന്നീട് പടക്കം പൊട്ടിക്കൽ, സദ്യ, ക്ഷേത്രദർശനം, വിഷുവിളക്ക് എന്നിങ്ങനെ പല ആചാരങ്ങളും ഉണ്ട് പലയിടത്തായി.
തന്റെ അവതാരോദ്ദേശം പൂർത്തിയാക്കി ശ്രീ അയ്യപ്പൻ ധർമ്മശാസ്താവിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നാണ് സങ്കൽപം. മഹിശീമർദ്ദനത്തിന്റെ (വധത്തിന്റെ) ആഹ്ളാദ സൂചകമായാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചതെന്നും വിശ്വാസമുണ്ട്. അയ്യപ്പന്റെ ജനനം മകര സംക്രമ ദിവസമാണ് എന്നും വിശ്വാസമുണ്ട്.
ശബരിമലയിൽ ഭക്തർ മകരജ്യോതി ദർശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം.രണ്ട് മാസത്തെ ശബരിമല തീർത്ഥാടനകാലത്തിന് സമാപനമായി സംക്രമദിവസമാണ് ശബരിമലയില്‍ മകരവിളക്ക് ദർശനം. ഈ ദിവസം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകർഷിക്കുന്നത്. സംക്രമസന്ധ്യയിൽ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം ലഭിക്കുന്നതാണ്. സംക്രമദിനം വൈകിട്ട് സന്ധ്യാസമയത്ത് ആകാശത്ത് മകര നക്ഷത്രം പ്രത്യക്ഷപ്പെടും. പുല്ലുമേട്, സന്നിധാനം, അപ്പാച്ചിമേട്, ശബരി പീഠം, പമ്പ, നീലിമല ഇവിടങ്ങളിൽ നിന്ന് മകരവിളക്ക് ദർശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക