ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷ ദിനമാണ് ഈദ്. ഇസ്ലാമിക ചാന്ദ്രമാസ കലണ്ടർ അനുസരിച്ച് വർഷത്തിൽ രണ്ട് തവണയായാണ് ഈദ് ആഘോഷം.
ഈദ് ഉൽ-അദ്ഹ, ഈദ്-ഉൽ-ഫിത്ർ ഇവയാണ് രണ്ട് പ്രധാന ഈദ് ആഘോഷ ദിനങ്ങൾ. ഈ രണ്ട് ദിവസങ്ങളിലും ആചാരങ്ങൾ ഏറെക്കുറെ സമാനമാണെങ്കിലും, അവ ആഘോഷിക്കുന്നതിന്റെ കാരണങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്.
ഈദ്-ഉൽ-ഫിത്ർ ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഷവ്വാൽ മാസത്തിലെ ആദ്യ ദിവസമാണ് ആഘോഷിക്കുന്നത്. ഇത് ഏകദേശം മൂന്ന് ദിവസം നീണ്ടുനിൽക്കും.
ഇസ്ലാം വിശ്വാസികൾ പകൽ നോമ്പ് അനുഷ്ഠിക്കുകയും ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്ന വിശുദ്ധ മാസമായ റംസാന്റെ അവസാനം കുറിക്കുന്ന ആഘോഷം കൂടിയാണിത്. ഈ ദിവസമാണ് നോമ്പ് അവസാനിക്കുന്ന ദിവസത്തെ വിരുന്ന് സത്ക്കാരം നടത്തുന്നത്.
ഈ ശുഭദിനത്തിൽ ആളുകൾ അനുഗ്രഹം തേടാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും. പുതിയ വസ്ത്രം ധരിക്കുകയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ച് ഒത്തുകൂടി വിരുന്നു സത്ക്കാരങ്ങൾ നടത്തുകയും ചെയ്യും.
കുടുംബത്തിലെ മുതിർന്നയാളുകൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്ന ദിവസം കൂടിയാണിത്.
അതേസമയം, ഈദ്-ഉൽ-ഫിത്റിന് രണ്ട് മാസത്തിന് ശേഷം വരുന്ന ദുൽഹജ്ജ് പത്താം ദിവസമാണ് ഈദുൽ അദ്ഹ അഥവാ ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്നതിനായി ഹീബ്രൂ ഗ്രന്ഥങ്ങളിൽ അബ്രഹാം എന്നറിയപ്പെടുന്ന ഇബ്രാഹിം നടത്തിയ ആത്യന്തിക ത്യാഗത്തിന്റെ പ്രതീകമായാണ് ഈ ദിവസം ആചരിക്കുന്നത്.
ഈ ദിവസം വിശ്വാസികൾ ആട്ടിൻകുഞ്ഞുങ്ങളെയോ ആടിനെയോ ബലി അർപ്പിക്കും. മുൻകാല പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്ന അവസരം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക