ദിനംപ്രതി സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വർണ്ണവില അരലക്ഷത്തിന് മുകളിലെത്തിയത്. ദിനംപ്രതി എന്നോണം സ്വർണ്ണവില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നലെ മാത്രം സ്വർണ്ണവില രണ്ട് തവണയാണ് വർദ്ധിച്ചത്. ഇന്ന് ഗ്രാമിന് പത്തുരൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണത്തിന്റെ വില 52,880 രൂപയായി. റെക്കോർഡ് വർദ്ധനവാണ് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണ്ണവിലരേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. 995 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ സ്വർണ്ണവിലയിൽ ഉണ്ടായത്.
സ്വർണ്ണവിലയ്ക്ക് പിന്നാലെ വെള്ളി വിലയും സംസ്ഥാനത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2,400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ 27.85 ഡോളർ ഉള്ള വെള്ളിയുടെ നിരക്ക് 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യം സ്വർണ്ണ വിലവർധനയ്ക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തൽ. ഇനിയും സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോകും എന്ന് തന്നെയാണ് വിവരം. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത് തുടങ്ങിയവയൊക്കെ സ്വർണ്ണവില വർദ്ധനവിന് കാരണമാകുന്ന കാര്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക