മലയാളികളുടെ പ്രിയങ്കരനായ ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. 80 കാലഘട്ടത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ‘ഭാസ്കർ’ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ വേഷമിടുന്നത്.
തിയേറ്ററുകളെ ഇളക്കി മറിച്ച ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാൻ വേഷമിട്ട് റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് ‘ലക്കി ഭാസ്കർ’. ദുൽഖറിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ മാസം തീയറ്ററുകളിൽ എത്തും. ബാങ്ക് മോഷണവും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നവീൻ നൂലി ആണ്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ജൂലൈ മാസം തീയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക